***************************************
പറയുകപൊളിയല്ലാ,നിന്റെ താരാട്ടുകേട്ടാല്‍
സകലരുമതുചൊല്ലും “സമ്മതിക്കില്ല,ശല്യം
ശനിദശയതുതന്നേ പിഞ്ചുകുഞ്ഞിന്നുമയ്യോ“
ഇതിനൊരുപരിഹാരം വേഗമുണ്ടാക്കിടേണം
സുഖമൊരുലവലേശംതെല്ലുമില്ലാത്തദേശം
പറകിലധികമോശംഎന്തുചെയ്യാംസ്വദേശം!
നരകമിതിനുനാശംവന്നിടില്ലെന്നുവന്നാ-
ലിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
ശനിയൊരുദിനമായാലന്നുകല്യാണമായീ
ഗമയിലതിനുപോകാന്സാരിയില്ലോര്‍ത്തുകൊള്ളൂ
ഇതുപടിപറയുന്നൂഭാര്യയും,പൈസയില്ലാ-
യിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
അരിയൊരുസുമജാലം പാര്‍ക്കില്‍നിന്നാലസിക്കേ
കളിയൊടവിടെയെത്തീ കുട്ടികള്‍കൂട്ടമായീ
സുമനിര,കളിയാലേ തല്ലിയെല്ലാംകൊഴിച്ചി-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
കരിമുകിലൊളിവര്‍ണ്ണന്‍ മീട്ടിടും രാഗമെല്ലാ-
മതുപടിശരിയായീന്നോര്‍ത്തുഞാന്‍ പാടിടുമ്പോള്‍
സകലരുമുടനേവന്നെന്നെമാട്ടാന്‍ തുടങ്ങു-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
***************************************
ഗിരിജയൊടതിഗൂഢം ശൃംഗരിക്കാന്‍ മനസ്സില്‍
പെരിയൊരു കൊതിയോടേ ചേര്‍ത്തുനിര്‍ത്തുന്നനേരം
ഹരനുടെ ഗളമേറിച്ചീറിയാടുന്ന നാഗാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.
തരുണികളിതു ചിത്തേ കാണണം സത്യമായും
തെരുവതിലലയുന്നൂ ഗുണ്ടകള്‍ ,കശ്മലന്മാര്‍
ഒരു പിടി,യതുപോരേ ജീവനും ഹാനി,പൊന്നാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ
അരിയുടെ വിലപൊങ്ങുന്നിന്നു വാണംകണക്കേ
തെരുതെരെസമരങ്ങള്‍ ,ബന്ദു,ഹര്‍ത്താലതൊക്കേ
പൊതുജനമിതുതന്നേയോര്‍പ്പു ദുഃഖംപെരുത്തീ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.
“പതിയെ ഭരണമങ്ങോട്ടേല്‍ക്കണം വീട്ടിലും നീ”
പതിയുടെ മൊഴികേട്ടൂ,കഷ്ടകാലം തുടങ്ങീ
പതിരുവിലയെനിക്കീവീട്ടിലാരും തരില്ലീ-
ഭരണവുമൊരുശാപം തന്നെയാണെന്നു വന്നൂ.
***************************************
പെണ്ണായജന്മമിതുശാപമിതെന്നുതന്നേ
കണ്ണീരുതൂകിയതിവേദനയോടെമാഴ്കേ
ഉണ്ണിക്കിടാവിനുടെരോദനമൊന്നുകേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ
***********************************
മരണം വരെയും സമരം ശരണം
ഭരണം പലതാം,സുദൃഢം കരണം
സഫലം വരുമാ നിയമം തരണം
വരണം വനിതാ സമ സംവരണം
***************************
വൃത്തമൊക്കണമതക്ഷരക്രമം
തെറ്റിടാതെഗണമൊക്കെയാകണം
ഇത്തരത്തിലൊരുകാവ്യമൊക്കുവാന്‍
മാര്‍ഗ്ഗമെത്രകഠിനംഭയങ്കരം
****************************
താപംതോന്നുംപടി യിതുടനീ രീതിയില്‍ത്താന്‍ സമസ്യാ-
താപം തീര്‍ത്താലിവനുമിതിനായ് പൂരണംനല്‍കി മാറാം
താപംവേണ്ടാ ത്വരിതമുടനേതീര്‍ത്തിടാം നിന്‍മനസ്സിന്‍
താപം പോണം സപദി ഭുവനേ തപ്തസര്‍വ്വര്‍ക്കുമൊപ്പം.
താപം പോകാനുടനെവെറുതേശ്ലോകവും തീര്‍ത്തുഞാനും
മോഹംകൊണ്ടാവരികളിവിടേ പൂരണംപോല്‍ കൊടുത്തൂ
ഖേദം തോന്നുന്നൊരുവനിതിലേവന്നതില്ലാ,തുടര്‍ന്നീ
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം
ന്നേവം ചൊല്ലാം വരികയുടനേ കൂട്ടരേ തീര്‍ക്ക വെക്കം
കാവാലം വന്നിവിടെയൊരുനാള്‍നോക്കിയെന്നാല്‍ തപിക്കും
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം.
***********************************************
മാലോകര്‍ക്കീവിധദുരിതവുംദുഃഖവുംനല്‍കിടുന്നോര്‍ -
ക്കാലോചിയ്ക്കാമിവരെയിനിയും കണ്ടുമുട്ടേണ്ടതല്ലേ ?
ചേലാവില്ലാ,ഭരണമിവിധം ദൂഷ്യമായ്ത്തീര്‍ന്നുവെന്നാ-
ലീലോകത്തിന്‍ ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
സര്‍ക്കാറാഫീസ്പടിയിലണയുംഫൈലുനീങ്ങല്‍ നടത്താന്‍
ആര്‍ക്കാര്‍ക്കൊക്കെപ്പടികളിടണോന്നാര്‍ക്കുചൊല്ലാംശരിയ്ക്കായ്?
സര്‍ക്കാര്‍ മാറും,വിധിയിതുവിധം ജീവനക്കാര്‍ ജയിയ്ക്കു-
ന്നീലോകത്തിന്‍ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
************************************************
ചേലാവില്ലാ,ഭരണമിവിധം ദൂഷ്യമായ്ത്തീര്‍ന്നുവെന്നാ-
ലീലോകത്തിന്‍ ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
സര്‍ക്കാറാഫീസ്പടിയിലണയുംഫൈലുനീങ്ങല്‍ നടത്താന്‍
ആര്‍ക്കാര്‍ക്കൊക്കെപ്പടികളിടണോന്നാര്‍ക്കുചൊല്ലാംശരിയ്ക്കായ്?
സര്‍ക്കാര്‍ മാറും,വിധിയിതുവിധം ജീവനക്കാര്‍ ജയിയ്ക്കു-
ന്നീലോകത്തിന്ഗതിയിതുതിരുത്തീടുവാനെന്തുന
************************************************
പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലു മയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലു മയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും
*************************************************************
No comments:
Post a Comment